ബിരാമിക - The Agro Village വിരമിക്കുക എന്നതിന് തുല്യമായ ബംഗാളി അർത്ഥമാണ് ബിരാമിക എന്ന വാക്കിനുള്ളത്. ലോകം ഒറ്റക്കെട്ടായി കൃഷിയുടെയും സൌഹൃദത്തിന്റെയും വഴിയിലൂടെ സഞ്ചരിക്കും എന്നത് വെറും സ്വപ്നം മാത്രമാണെന്ന് തിരിച്ചറിവുണ്ടായ ഈ കാലത്ത് അവനവന്റേതായ രീതിയിൽ കൃഷിയും സഹജീവി സ്നേഹവും ഒക്കെയായി അനേകർ അവരവരുടെ വഴി കണ്ടെത്തുന്നു. ഇതും അക്കൂട്ടത്തിൽ ഒന്നാണ്.

ബിരാമിക എന്തായിരിക്കണം എന്നത് അതിന്റെ പേരിൽ തന്നെയുണ്ട്. ഒരു കുടുംബത്തിനു ജീവിക്കാൻ അവശ്യം വേണ്ട ശുദ്ധ വായുവും ശുദ്ധ ജലവും ഭക്ഷ്യ വസ്തുക്കളും ഇവയുടെ കൂടെ കൈപിടിച്ച് കയറി വരുന്ന മനസ്സമാധാനവും - ഇതെല്ലാം വലിയ അലച്ചിലില്ലാതെ കൂട്ടായി ഉണ്ടാക്കിയെടുക്കാനും പങ്കു വെക്കാനും കഴിയുകയാണെങ്കിൽ ഈ കാര്‍ഷിക ഗ്രാമത്തിന്റെ ഉദ്ദേശ്യം ഫലം കാണും

ഈ ഭൂമിയിൽ എല്ലാ പോരായ്മകളോടെയും ജീവിച്ച രണ്ടു പേർക്ക് അവർക്കനുവദിക്കപ്പെട്ട സ്ഥലം ഒഴിഞ്ഞു കൊടുക്കുവാൻ സമയമാകുന്നു എന്ന ബോധ്യം - അതാണ്‌ ബിരാമിക. ഒരു വൃക്ഷം മുറിച്ചാലും അതിന്റെ വേര് കുറച്ചു കാലം കൂടി മണ്ണിൽ കിടക്കും പോലെ, ആ വേര് ദ്രവിച്ചു വളമായി അതിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് പുതിയൊരു തൈ മുളയ്ക്കുന്നത്‌ പോലെ ...........അങ്ങനെ അങ്ങനെ ഇതും തലമുറകളിലേക്ക് തണൽ പകരട്ടെ...........അത്രയേ ഉള്ളു ലക്‌ഷ്യം !


K.A Appu                                                                                                            C Jayasree


Biramika The agro village ,is a harmonious relationship between man and environment and it is trying to maintain a remarkable symphony between them. The Bengali word Biramika means 'rest'. Yes........Its a realisation, that the rest of life should be in the rhythm of nature......in the path of good agriculture practice. This is a commune who understand the same rhythm. Biramika The agro village ,is a harmonious relationship between man and environment and it is trying to maintain a remarkable symphony between them.

Permanent living commune projects

Illam 1BHK , Area : 600sqft
Specification : Brick house
Area of land : 5cent
Rate : 18 L Onwards
Know More
Illam 2BHK , Area : 900sqft
Specification : Brick house
Area of land : 5cent
Rate : 27 L Onwards
Know More
Illam 3BHK , Area : 1200sqft
Specification : Brick house
Area of land : 8cent
Rate : 36 L Onwards
Know MoreWood House
Mud House
Semi brick house

Features

Biramika deals with the following dimensions

A permanent living commune ( സുസ്ഥിര ജീവത കൂട്ടായ്മ )

പുറം ലോകത്തെ ഉപഭോഗ സംസ്കാരത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും നമുക്ക് രക്ഷപ്പെടേണ്ടതുണ്ട്. ലോകത്തെ എല്ലാ നിറങ്ങളും ഇവിടെ കണ്ടു എന്നു വരില്ല. പക്ഷേ ഉള്ളവ മനോഹരമായിരിക്കട്ടെ. നഷ്ടമായിക്കൊണ്ടിരിക്കുന്ന ആ പഴയ കേരളീയ ഭക്ഷ്യസംസ്കാരം - താളും തകരേം - വീണ്ടെടുക്കാനുള്ള ഒരു ചെറിയ ശ്രമം എന്നുമാത്രമേ നമുക്കിതിനെ നിർവ്വചിക്കേണ്ടതുള്ളൂ

Total self sufficient food production ( ഭക്ഷ്യ സ്വരാജ് )

ചക്കയും മാങ്ങയും താളും തകരയും പിണ്ടിയും കുടപ്പനും... തവിടു കളയാത്ത ഓരോ ഉരുള ചോറും... ഇതൊക്കെ ആയിരുന്നു പഴയ കേരളത്തിന്റെ ഭക്ഷണശീലം. അന്ന് രോഗങ്ങൾ കുറവായിരുന്നു. വരാനിരിക്കുന്ന തലമുറയ്ക്ക് അന്യം നിന്നു പോയേക്കാവുന്ന ആ ചരിത്രം ഇവിടെ രേഖപ്പെടുത്തപ്പെടുക എന്നതാണ് നമ്മുടെ ലക്ഷ്യം. പഴയ കാലം അറിയേണ്ടവർ അത് അനുഭവിക്കാൻ, അതിൽ ജീവിക്കാൻ ഇവിടെ വരാം. സുരക്ഷിതഭക്ഷണം ഉണ്ടാക്കാനും കഴിക്കാനും ഇവിടെ നിന്ന് ശീലിക്കാം

Plant nursery ( വിത്തും തൈകളും )

They tried to bury us. They did not know we were seeds.... ഇതൊരു മെക്സിക്കൻ ചൊല്ലാണ്. കലാപകാരികളെ, വിപ്ലവകാരികളെ കുഴിച്ചിടാനാണ് എല്ലാവരും ശ്രമിക്കുന്നത്. പക്ഷേ മണ്ണ് മീതേ വീണാൽ ഇരട്ടി കരുത്തോടെ ഉയിർത്തെഴുന്നേൽക്കാം നമുക്ക്. തലമുറകളുടെ ഭക്ഷണം ഉള്ളിൽ ഒളിപ്പിക്കുന്ന , തലമുറകൾക്ക് തണലും ജീവവായുവും ഉള്ളിലൊതുക്കിയിരിക്കുന്ന പച്ചക്കറി വിത്തുകളും മഹാവൃക്ഷങ്ങളുടെ തൈകളും ഒക്കെ നമുക്ക് ഇവിടെ ഉണ്ടാക്കിയെടുക്കണം

Hospitality venture ( വഴിയമ്പലം )

പാടത്തുനിന്ന് ചെളിമണവുമായി വരുന്ന കാറ്റുകൊണ്ട് രണ്ടോ മൂന്നോ പകലും രാത്രിയും മണ്ണിന്റെ ഭിത്തി ചാരിയിരുന്ന് ഈ കൊച്ചു ഗ്രാമത്തിന്റെ സ്വച്ഛത അറിയണമോ. വരൂ. ഇവിടം ഒരു സത്രമായി കണക്കാക്കൂ. എന്റെ വീടല്ല, ഞാൻ ക്ഷീണം മാറ്റി ഇവിടെ നിന്ന് ഇറങ്ങേണ്ടവനാണ് എന്ന ബോദ്ധ്യത്തോടെ സ്വസ്ഥമായി വിശ്രമിക്കൂ

Recreation places ( കൃഷി അനുഭവം )

ഒരു ചെടി നടാനും, പയറിന് പടരാൻ കമ്പ് കുത്തിക്കൊടുക്കാനും ഞാറ് നടാനും കളപറിക്കാനും, ചൂണ്ടയിടാനും അരി ഇടിക്കാനും മുറത്തിൽ അരി ചേറ്റാനും.... അങ്ങനെ ഒരു കാർഷിക സംസ്കാരത്തിന്റെ പഠന കളരി ആക്കണം നമുക്ക് ഈ കൃഷിയിടം. ഇത് നാലു ചുമരിലൊതുങ്ങുന്ന ക്ലാസ് മുറികളുള്ള സർവ്വകലാശാലയല്ല. ചെളിയും ചാണകവും വിയർപ്പും മഴയുമുള്ള ഒരു കാർഷിക ഗ്രാമമാണ്. അനുഭവത്തിലൂടെയാണ് പഠിക്കേണ്ടത്

Library ( ഗ്രന്ഥപ്പുര )

മനസ്സിന്റെ വിശപ്പാറ്റാൻ അല്പം വായനയും. പാടത്തുനിന്നു വരുന്ന തണുത്ത കാറ്റുകൊണ്ട് ചാരുകസേരയിൽ കിടന്ന് വായിക്കുന്ന പുസ്തകം നെഞ്ചത്ത് കമിഴ്ത്തി ഒരു ഉച്ച മയക്കം.... നമ്മുടെ ഗ്രന്ഥപ്പുരയിലേയ്ക്ക് നിശ്ശബ്ദമായി കയറിവരൂ

Open Kitchen ( അടുക്കള )

നമുക്ക് ഇവിടെ ഒരു തുറന്ന അടുക്കളയുണ്ട്. നാടൻ ഭക്ഷണം വേവുകയാണ്. പുതു തലമുറയ്ക്ക് പരിചയമില്ലാത്ത മണം... നിങ്ങൾക്കും പാചകത്തിൽ പങ്കാളികളാകണോ? ആവാം. വരൂ

Eco shop ( വിപണി )

മടങ്ങുമ്പോൾ കൈയിൽ കരുതാൻ എന്തെങ്കിലും വേണ്ടേ? സുരക്ഷിത ഭക്ഷണത്തിനുള്ള എന്തെങ്കിലുമൊക്കെ? കയറി തിരഞ്ഞെടുക്കൂ

Farm tourism ( കൃഷി സഞ്ചാരം )

ഇവിടെ നടന്നു കാണാനുണ്ട്. പഠിക്കാനുണ്ട്. പഴയവ ഓർക്കാനുണ്ട്. കണ്ടറിഞ്ഞ് മരത്തണലിൽ വിശ്രമിച്ച് ഭക്ഷണം കഴിച്ച് മറക്കാത്ത ഒരു ദിവസത്തെ മനസ്സിലിട്ട് മടങ്ങാനായി വരൂ.

Follow Us

Call Reservations